കൊച്ചി: ആര്‍.ടി.ഒയ്ക്കും മകനും ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആര്‍.ടി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ആര്‍.ടി.ഒ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതോടെ ഭക്ഷ്യവിഷബാധയുണ്ടെന്നാണ് ആര്‍.ടി.ഒ. തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്. ആര്‍.ടി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടര്‍മാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചു. ഇതോടെ ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.