ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവല്ല ഇരുവെള്ളിപ്പറ പ്ലാംപറമ്പില്‍ വീട്ടില്‍ സുമേഷ് സുധാകര(38)നാണ് അറസ്റ്റിലായത്. സഹോദരനെ ഇയാള്‍ കളിയാക്കിയത് യുവാവ് ചോദ്യം ചെയ്യുകയും പ്രകോപിതനായ പ്രതി യുവാവിനെ ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കുറിച്ചി സ്വദേശിയായ യുവാവിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെ മര്‍ദ്ദിക്കുകയും വെട്ടുക്കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.