മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട;  രണ്ടുപേര്‍ കസ്റ്റഡിയില്‍

കന്നാസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 

New Update
424242424

മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കര്‍ണാടകയില്‍നിന്നും എറണാകുളത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 22,000 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. പാലക്കാട് സ്വദേശിയും തമിഴ്‌നാട് സ്വദേശിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment

രഹസ്യവിവരത്തെത്തുടര്‍ന്ന് ദേശീയ പാതയോരത്ത് ചൊവ്വാഴ്ച രാത്രി നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് പാലക്കാട് നിന്നെത്തിയ പോലീസ് പരിശോധന നടത്തിത്. കന്നാസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 

Advertisment