New Update
/sathyam/media/media_files/2025/02/18/m3I5iFrszcncDhI66Jj6.jpg)
മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കോഡൂര്‍ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
Advertisment
ഇന്ന് ഉച്ചയ്ക്ക് 12ന് ഹരിത കര്‍മ്മ സേനയുടെ എട്ടു സ്ത്രീകള്‍ ഈ സമയം കേന്ദ്രത്തിലുണ്ടായിരുന്നു. മാലിന്യ കേന്ദ്രത്തിനകത്തേക്ക് പുറത്ത് നിന്ന് തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഇടുങ്ങിയ വഴി ആയതുകൊണ്ട് ഫയര്‍ഫോഴ്‌സിന്റെ വലിയ യൂണിറ്റുകള്‍ എത്തിക്കാന്‍ കഴിയാത്തത് തീയണയ്ക്കുന്നതിന് വെല്ലുവിളിയായി. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us