തൃശൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന് പോകാന്‍ മാലയിടാനെത്തിയ കുട്ടി കുളത്തില്‍ വീണു മരിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി ഷിജുവിന്റെ മകന്‍ ശ്രുദ കീര്‍ത്താണ് മരിച്ചത്.
രാവിലെ ആറോടെ എസ്.എന്‍.പുരം ശ്രീകുഷ്ണ കുളത്തില്‍ പിതാവിനൊപ്പമാണ് ശുദ്ര കീര്‍ത്ത് കുളിക്കാനെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മതിലകം കളരിപ്പറമ്പ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.