/sathyam/media/media_files/2025/10/30/0d575779-f34e-40b3-b77b-72ca7df7186e-1-2025-10-30-12-20-18.jpg)
അശോകത്തിന് സ്ത്രീകളുടെ ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഉള്‍പ്പെടെ നിരവധി ഔഷധഗുണങ്ങളുണ്ട്. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളായ അമിത രക്തസ്രാവം, വേദന, ക്രമരഹിതമായ ആര്‍ത്തവം എന്നിവയ്ക്ക് ഇത് പരിഹാരമായേക്കാം. ഇതിനു പുറമെ ദഹനക്കുറവ്, വ്രണങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, വീക്കം കുറയ്ക്കാന്‍ എന്നിവയ്ക്കും അശോകം ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
ആര്‍ത്തവചക്രം ക്രമീകരിക്കാനും അമിത രക്തസ്രാവം, വേദനാജനകമായ ആര്‍ത്തവം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. ഗര്‍ഭാശയത്തിന് ബലം നല്‍കുന്ന ഒരു ടോണിക്ക് ആയി പ്രവര്‍ത്തിക്കുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാനും സഹായിച്ചേക്കാം.
രക്തം ശുദ്ധീകരിച്ച് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങള്‍, വ്രണങ്ങള്‍ എന്നിവയ്ക്ക് അശോകത്തൊലി അരച്ച് പുരട്ടുന്നത് നല്ലതാണ്. പൊള്ളല്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍, അലര്‍ജികള്‍ എന്നിവയ്ക്ക് അശോകസത്ത് ഉപയോഗിക്കാം.
ദഹനക്കുറവ്, പുളിച്ചു തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അശോകത്തൊലി കഷായം വച്ചുകഴിക്കുന്നത് ഫലപ്രദമാണ്. വിവിധ തരം വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. അശോകത്തൊലി കഷായം വച്ച് കവിള്‍കൊള്ളുന്നത് വായിലെ വ്രണങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കും. വിഷബാധയേറ്റ സ്ഥലങ്ങളില്‍ അശോകത്തൊലി അരച്ച് പുരട്ടുന്നത് നീരും വേദനയും കുറയ്ക്കാന്‍ സഹായിക്കും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us