Advertisment

വീട്ടില്‍ അതിക്രമിച്ച് കയറി 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ്

എരുമപ്പെട്ടി സ്വദേശി ശിവനെ(50)യാണ് ജഡ്ജ് എസ്. ലിഷ ജീവപര്യന്തം തടവും 85000 രൂപ പിഴയും വിധിച്ചത്. 

New Update
66666

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. എരുമപ്പെട്ടി സ്വദേശി ശിവനെ(50)യാണ് ജഡ്ജ് എസ്. ലിഷ ജീവപര്യന്തം തടവും 85000 രൂപ പിഴയും വിധിച്ചത്. 

2017ലാണ് സംഭവം. അച്ഛന്റെ വീട്ടില്‍ നില്‍ക്കാന്‍ വന്ന 12 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് കേസ് എടുക്കുകയായിരുന്നു.

Advertisment