തിരുവനന്തപുരം: എം. മുകേഷ് എം.എല്‍.എ. ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ ചുമതല വഹിക്കുന്ന പൂങ്കുഴലി ഐ.പി.എസ്.
പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകില്ല. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യൽ ഉൾപ്പെടെ ഉണ്ടാകുകയെന്നും പുങ്കൂഴലി അറിയിച്ചു.
കേസില്‍ മുകേഷ്, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്.