New Update
/sathyam/media/media_files/rmjQfys7Dt5q91GcESOz.jpg)
കൊല്ലം: കൊല്ലത്ത് ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം.എം. ജോസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
Advertisment
കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആ.ര്‍ പത്മകുമാര്‍ (52), ഭാര്യ എം. ആര്‍. അനിതാകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us