Advertisment

ഇടുക്കി മാങ്കുളത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവില്‍പ്പോയ മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

New Update
122566

ഇടുക്കി: മാങ്കുളം അമ്പതാംമൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി.

Advertisment

 അമ്പതാംമൈല്‍ പാറേക്കുടി തങ്കച്ച(60) നാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ടിന് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

 മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി വഴക്ക് ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. 

സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

Advertisment