പുകവലി ശീലം കൂടുതലാണോ..?

നിക്കോട്ടിന്‍ പാച്ചുകള്‍, ഗം, ലോസഞ്ചുകള്‍ എന്നിവ ഉപയോഗിച്ച് നിക്കോട്ടിന്‍ ആസക്തിയെ നിയന്ത്രിക്കാം

New Update
dreamstime_xl_99923336-scaled

പുകയില ഉപയോഗം നിര്‍ത്താന്‍ പല വഴികളുണ്ട്. ഇതിനായി സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ സമീപിക്കുക. അവരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ഉപദേശവും ലഭിക്കും.

Advertisment

നിക്കോട്ടിന്‍ പാച്ചുകള്‍, ഗം, ലോസഞ്ചുകള്‍ എന്നിവ ഉപയോഗിച്ച് നിക്കോട്ടിന്‍ ആസക്തിയെ നിയന്ത്രിക്കാം. ഡോക്ടറുടെ കുറിപ്പടിയോടെ ലഭിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് പുകയിലയോടുള്ള ആസക്തി കുറയ്ക്കാം.

പുകവലിക്ക് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. പുതിയ ശീലങ്ങള്‍ കണ്ടെത്തുക. പുകയില ഉപയോഗം ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക

പുകയില ഉപയോഗം ഉപേക്ഷിച്ചതിന് ശേഷം സ്വയം പ്രോത്സാഹിപ്പിക്കുക. ധ്യാനം, വ്യായാമം തുടങ്ങിയ കാര്യങ്ങളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക. കമ്മ്യൂണിറ്റി തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന പുകയില നിയന്ത്രണ പരിപാടികളില്‍ പങ്കെടുക്കുക. 

Advertisment