Advertisment

ദുബൈയില്‍ നിന്ന് സുഹൃത്തിന്റെ വിവാഹത്തിനെത്തി; അങ്കമാലിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, അപകടശേഷം നിര്‍ത്താതെ പോയ പിക്കപ് വാനിനായി അന്വേഷണം

പാറക്കടവ് എളവൂര്‍ പുതുശേരി വീട്ടില്‍ വീട്ടില്‍ കൊച്ചപ്പന്റെ മകന്‍ ജോസഫാ(29)ണ് മരിച്ചത്. 

New Update
535353535

അങ്കമാലി: ദുബൈയില്‍ നിന്ന് സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവ് ദേശീയപാത എളവൂര്‍ കവലയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാറക്കടവ് എളവൂര്‍ പുതുശേരി വീട്ടില്‍ വീട്ടില്‍ കൊച്ചപ്പന്റെ മകന്‍ ജോസഫാ(29)ണ് മരിച്ചത്. 

Advertisment

ചൊവ്വാഴ്ച രാത്രി എളവൂര്‍ കവലയിലെ യു ടേണിലാണ് അപകടം. അതുവഴി വന്ന യാത്രക്കാരാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് റോഡില്‍ അവശനിലയിലായ ജോസഫിനെ കണ്ടത്.

ഉടനെ അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ജോസഫ് അങ്കമാലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

യു ടേണ്‍ തിരിയാന്‍ ബൈക്ക് വേഗത കുറച്ചപ്പോള്‍ പിന്നില്‍ വന്ന പിക്കപ് വാനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് ഇടവക പള്ളി സെമിത്തേരിയില്‍. അമ്മ: ഫിലോമിന. സഹോദരി: മരിയ.

Advertisment