വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്  സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തു; യുവാവിനും ബന്ധുക്കള്‍ക്കുമെതിരേ കേസ്

പള്ളിക്കുന്ന് ചാലാട് സ്വദേശികളായ മുഹമ്മദ് ഷാനു അറാഫത്ത്, ബന്ധുക്കളായ ആരിഫ്, മഷൂദ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

New Update
57575

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. പള്ളിക്കുന്ന് ചാലാട് സ്വദേശികളായ മുഹമ്മദ് ഷാനു അറാഫത്ത്, ബന്ധുക്കളായ ആരിഫ്, മഷൂദ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

Advertisment

കൂടാളിക്ക് സമീപത്തെ 35കാരിയാണ് പരാതി നല്‍കിയത്. മുഹമ്മദ് ഷാനു വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ചാലാടു വച്ചും കര്‍ണാടകയിലെ വിരാജ് പേട്ടയിലും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് കബളിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.

Advertisment