സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ആയിരവല്ലിപ്പാറയിലെത്തിയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ സദാചാര ഗുണ്ടായിസം; രണ്ടുപേര്‍ അറസ്റ്റില്‍

ആയൂര്‍ സ്വദേശികളായ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത്, മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു എന്നിവരാണ് പിടിയിലായത്.

New Update
5445

കൊല്ലം: ആയിരവല്ലിപ്പാറ കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം രാണിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ആയൂര്‍ സ്വദേശികളായ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത്, മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു എന്നിവരാണ് പിടിയിലായത്.  മീന്‍കച്ചവടക്കാരായ പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

Advertisment

കഴിഞ്ഞദിവസം കൊല്ലം ആയൂരിലാണ് സംഭവം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ സംഘം അയിരവല്ലിയില്‍ എത്തിയത്. ആ സമയത്ത് അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. വിദ്യാര്‍ഥികളെ കണ്ട് ഇവര്‍ അസഭ്യം പറയുകയും ചോദ്യം ചെയ്ത ആണ്‍കുട്ടികളെ മരക്കമ്പുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ആയുധം െകാണ്ടും പരിക്കേല്‍പ്പിച്ചു. 

പെണ്‍കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment