കണ്ണൂരില്‍ ക്ലാസില്‍ കയറാന്‍ പറഞ്ഞ അധ്യാപകന്റെ മുഖത്തടിച്ചു,  വയറ്റില്‍ ചവിട്ടി: രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസ്

അധ്യാപകന്‍ സി.എച്ച്.  ഫാസിലിനെയാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.

New Update
353553

കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ അധ്യാപകനെ മര്‍ദ്ദിച്ച രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകന്‍ സി.എച്ച്.  ഫാസിലിനെയാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.

Advertisment

കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തു നിന്ന സമയത്ത് ഇംഗ്ലീഷ് അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ തര്‍ക്കമുണ്ടാകുകയും വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടിയെന്നുമാണ് പരാതി. അധ്യാപകന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു. 

Advertisment