/sathyam/media/media_files/2025/10/10/49ee45b0-0cdb-44f3-b756-0f7f034ba64b-1-2025-10-10-16-40-47.jpg)
കുമ്പളങ്ങയ്ക്ക് ശരീരഭാരം കുറയ്ക്കാനും ദഹനത്തെ സഹായിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ഏറെ ഗുണം ചെയ്യും.
കുമ്പളങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മലബന്ധം തടയാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
കുമ്പളങ്ങയില്‍ കലോറി വളരെ കുറവാണ്. നാരുകള്‍ നിറഞ്ഞതുകൊണ്ട് ചെറിയ അളവില്‍ കഴിച്ചാല്‍ത്തന്നെ ഏറെ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ സി, ഫ്ളേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതുകൊണ്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കുമ്പളങ്ങയിലെ ഡൈയൂറിറ്റിക് ഗുണങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും നിര്‍ജ്ജലീകരണം തടയാനും കുമ്പളങ്ങ സഹായിക്കും.
ഉദരത്തിലെ ബാക്ടീരിയകളെ അകറ്റാനും പെപ്റ്റിക് അള്‍സര്‍ തടയാനും സഹായിക്കുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കകളെ ഡീടോക്‌സിഫൈ ചെയ്യാനും ഇത് നല്ലതാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ കുമ്പളങ്ങ സഹായിക്കും.
വിളര്‍ച്ചയും ശരീരശീണവും ഉള്ളവര്‍ക്ക് കുമ്പളങ്ങ പതിവായി ഉപയോഗിക്കാം, കാരണം ഇതില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.