New Update
/sathyam/media/media_files/2025/10/19/f3f34856-21e3-4c4e-8379-953da8f402b3-2025-10-19-11-13-08.jpg)
കശുമാങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഉപകരിക്കുന്നു.
Advertisment
ഛര്‍ദ്ദി, അതിസാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കശുമാങ്ങയുടെ നീര് ഫലപ്രദമാണ്. ചൂടുകാലത്ത് ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ഇതിന് കഴിയും. കശുമാങ്ങയില്‍ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കള്‍ ഇതിലുണ്ട്, ഇത് രക്ത ഉത്പാദനത്തെ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകം കൂടിയാണ് കശുമാങ്ങ. ഉറക്കമില്ലായ്മ, പേശീവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കശുമാങ്ങ ജ്യൂസ് നല്ലതാണ്. വളംകടി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കശുമാങ്ങ കഴിക്കുന്നത് നല്ലതാണ്.