New Update
/sathyam/media/media_files/2025/03/02/qTeUD4QqovvWbTAsea0o.jpg)
കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നി ചത്തു. കര്‍ഷകനെ കുത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെ നിന്നാണ് പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
Advertisment
പന്നിയുടെ കുത്തേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. മൊകേരി വള്ളിയായിയിലെ എ.കെ. ശ്രീധര(75)നെയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിന് കൃഷിയിടത്തില്‍ പോയതായിരുന്നു ശ്രീധരന്‍. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു ശ്രീധരന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us