ചേര്‍ത്തലയില്‍ ഉത്സവത്തിന് പ്രസാദയൂട്ടിനിടെ വീട്ടമ്മയുടെ  മൂന്ന് പവന്റെ മാല മോഷ്ടിച്ചു

വയലാര്‍ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടപ്പെട്ടത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
57575757

ആലപ്പുഴ: ചേര്‍ത്തല ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദയൂട്ടിനിടെ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷണം പോയി. വയലാര്‍ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പകല്‍ ഒന്നിനായിരുന്നു സംഭവം. 

Advertisment

ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെയായിരുന്നു മോഷണം. കൈ കഴുകുന്നതിനിടെ, സാരി തല വഴി പുതച്ചെത്തിയ രണ്ട് യുവതികള്‍ അടുത്ത് വന്നിരുന്നെന്നും അവര്‍ മാറിയ ഉടനെയാണ് മാല നഷ്ടമായ വിവരം അറിഞ്ഞതെന്നും ഓമന പറഞ്ഞു.

ക്ഷേത്ര ഉപദേശക സമിതിയുടെയും ചേരുവാരത്തിന്റെയും ഭാരവാഹികളും ഭക്തരും മറ്റും ഉടന്‍ തന്നെ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സമീപത്തെ സി.സി.ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി