New Update
/sathyam/media/media_files/2024/12/31/bzytvy1hoM0pX4bjqOfX.jpg)
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ ടിപ്പറിനും കാറിനും ഇടയില്‍പ്പെട്ട് മരിച്ചു. ശാസ്താംകോട്ട രാജഗിരി സ്വദേശിയും താലൂക്ക് ഓഫീസിലെ റിട്ട. ഉദ്യോഗസ്ഥനുമായ സ്റ്റീഫനാ(70)ണ് മരിച്ചത്.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.
Advertisment
ഇന്നു രാവിലെ ആറിന് ശാസ്താംകോട്ട ആഞ്ഞിലി മൂടിനുസമീപത്താണ് സംഭവം. ശാസ്താംകോട്ട ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ടിപ്പറിനും കാറിനും ഇടയില്‍ പെട്ടാണ് സ്റ്റീഫന്‍ മരിച്ചത്. നാട്ടുകാര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us