എരുമേലി: വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന് മാത്രം കുത്തകയായിരുന്ന 1916 കാലഘട്ടങ്ങളില്‍ വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഏറെ പിന്നോക്കം നിന്ന വനപ്രദേശമായിരുന്ന കനകപ്പലത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ ബ്രദറന്‍ സഭാ മിഷനറിയായ എഡ്വേര്‍ഡ് ഹണ്ടര്‍ നോയല്‍ സ്ഥാപിച്ച എന്‍.എം. .എല്‍.പി. സ്‌കൂള്‍ 108ന്റ നിറവില്‍.
ധാരാളം പ്രതിഭാശാലികളെ സമൂഹത്തില്‍ സംഭാവന ചെയ്ത ഈ വിദ്യാലയത്തില്‍ നേഴ്‌സറി മുതല്‍ നാലുവരെ ക്ലാസുകളിലായി 85 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഡോ: എം.പി. ജോസഫ് കോര്‍പ്പറേറ്റ് മാനേജരായും കെ.എം. ജോണ്‍സണ്‍ അസിസ്റ്റന്റ് മാനേജരായും, കെ.പി. ബേബി (Secretary, SAI Kerala) ജോ. സെക്രട്ടറിയായി ടോം എം. ഏബ്രഹാമും എം.എ. മാത്യു ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. സി.എസ്. മാത്യു, ചെറിയാന്‍ പുന്നൂസ് നടുവത്ര, ജോണ്‍ ജോസഫ് എന്നിവര്‍ SSG മെമ്പേഴ്സായും സ്‌കൂളിന്റ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ഹെഡ്മിസ്ട്രസ് സിന്ധു എമ്മിന്റെ നേതൃത്വത്തില്‍ അഞ്ച് അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഈ വിദ്യാലയം കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ഹിന്ദി, ജനറല്‍ നോളജ് എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു. വിവിധ സ്റ്റുഡന്റ് ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ പഠിച്ച പലരും ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതങ്ങളായ ജോലികളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്നും കനകപ്പലത്ത് പുതു തലമുറയ്ക്ക് അറിവ് പകര്‍ന്നു നല്‍കി ഒരു കെടാവിളക്കായി സ്‌കൂള്‍ ശോഭിക്കുകയാണ്.