കണ്ണൂര്‍: ചോക്ലറ്റ് കേടായതിന്റെ പേരില്‍ കടയില്‍ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞയാഴ്ച ശ്രീപുരത്തെ അജ്ഫാന്‍ ഡേറ്റ്‌സ് ആന്‍ഡ് നട്‌സ് ഷോപ്പിലാണ് സംഭവം. സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേര്‍ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങള്‍ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ജീവനക്കാരുടെ കൈയില്‍നിന്നും അക്രമ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വീഡിയോ ഡിലീറ്റ് ചെയ്തതായും കടയില്‍ 6500 രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി.