/sathyam/media/media_files/yMG6mnZnIHfbabwcLyC5.jpg)
ആലപ്പുഴ: കാഞ്ഞൂരില്‍ ട്രാവല്‍സ് മാനേജരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടില്‍ പി.ജെ. അനൂപി(35)നെയാണ് കരീലകുളങ്ങര സി.ഐ എന്‍. സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി മൂന്നിന് രാത്രിയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുള്ള അനിഴം ട്രാവല്‍സില്‍ അതിക്രമിച്ച് കയറി മാനേജരായ രോഹിത്തിനെ മര്‍ദ്ദിച്ചകേസിലെ അഞ്ചാം പ്രതിയാണ് അനൂപ്.
പോലീസ് പ്രതിയെ സഹായിക്കുന്നെന്ന് ആരോപിച്ച് ട്രാവല്‍സ് മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുനരന്വേഷിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചതോടെയാണ് നടപടിയുണ്ടായത്.
കായംകുളം ഡിവൈഎസ്.പി ജി.അജയനാഥിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ് കുമാര്‍, അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാംകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us