പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം;  ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ചുപേര്‍ക്ക് പരിക്ക്

മലയാറ്റൂര്‍ സ്വദേശി സദ(53)നാണ് മരിച്ചത്.

New Update
546646

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദ(53)നാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

Advertisment

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്നു വന്ന ഇന്നോവ കാര്‍ എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.  എതിര്‍ദിശയില്‍ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദന്‍. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Advertisment