കാറിനടുത്തെത്തി സിഗരറ്റ് നല്‍കിയില്ല; അംഗപരിമിതന്റെ സ്റ്റേഷനറിക്കട  കാറുകൊണ്ട് ഇടിച്ച് തകര്‍ത്തു

ഞായറാഴ്ച രാത്രി എട്ടിന് ആയൂര്‍ ആയുര്‍വേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
677767

അഞ്ചല്‍: കാറിനടുത്തെത്തി സിഗരറ്റ് നല്‍കാത്തതിന് അംഗപരിമിതന്റെ സ്റ്റേഷനറിക്കട കാറുകൊണ്ട് ഇടിച്ച് തകര്‍ത്തതായി പരാതി. ആയൂര്‍ സ്വദേശി സദ്ദാമാണ് കട തകര്‍ത്തത്.

Advertisment

ഞായറാഴ്ച രാത്രി എട്ടിന് ആയൂര്‍ ആയുര്‍വേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം. കാര്‍ നിര്‍ത്തിയ ശേഷം കടയുടമയായ മോഹനനോട് സിഗരറ്റ് കൊണ്ടുവരാന്‍ സദ്ദാം ആവശ്യപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത ആളാണെന്ന് പറഞ്ഞെങ്കിലും വകവയ്ക്കാതെ കാര്‍ ഇടിച്ചു കയറ്റി കട തകര്‍ത്തെന്നാണ് മോഹനന്റെ പരാതി. 
 
ഗുരുതരമായി പരിക്കേറ്റ മോഹനനെ സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചടയമംഗലം എസ്.എച്ച്.ഒ. സുനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മോനിഷ്, ദിലീപ്, അസി.എസ്.ഐ ശ്രീകുമാര്‍, ഗ്രേഡ് എസ്.ഐ അലക്‌സ്, സി.പി.ഒ. ജംഷദ് എന്നിവരടങ്ങിയ പോലീസ് സംഘം ആയൂരില്‍ നിന്ന് സദ്ദാമിനെയും കട ഇടിച്ചു തകര്‍ക്കാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment