നിലമ്പൂരില്‍ പശു ഫാമിന്റെ മറവില്‍ ലഹരി മരുന്ന് കടത്ത്; പ്രതി പിടിയില്‍

മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയന്‍ അബൂബക്കറെ(37)യാണ് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

New Update
52525

മലപ്പുറം: നിലമ്പൂരില്‍ പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ.  മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവ് പിടിയില്‍. മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയന്‍ അബൂബക്കറെ(37)യാണ് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.   കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ.  പിടിച്ചെടുത്തു.

Advertisment

അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വില്‍പനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു.   തുടര്‍ന്ന് പശു ഫാമും പരിസരവും പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. തുടര്‍ന്നാണ് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.  

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.   എസ്.ഐ തോമസ് കുട്ടി ജോസഫ്, സി.പി.ഒമാരായ പ്രിന്‍സ്, അനസ്, അജയന്‍ എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Advertisment