New Update
/sathyam/media/media_files/YSwsgd3oD9dN4oqdOMj4.jpg)
കൊല്ലം: വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. കുലശേഖരപുരം, പുന്നകുളം കുറവന്‍തറ കിഴക്കതില്‍ മുഹമ്മദ് ആഷിഖാ(27)ണ് പിടിയിലായത്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നാരോപിച്ച് വീട്ടിലെത്തിയ യുവാവിനെ പ്രതി മാരകായുധം കൊണ്ട് അക്രമിക്കുകയായിരുന്നു.
Advertisment
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവാവ് ആഷിഖിന്റെ വീട്ടിലെത്തിയത്. പിന്നാലെ പ്രതി ഇയാളെ മര്‍ദിച്ചു. തുടര്‍ന്ന് കമ്പികൊണ്ട് നിര്‍മ്മിച്ച മാരകായുധംകൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയുമായിരുന്നു. യുവാവ് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us