/sathyam/media/media_files/Zdi9A9OILOCwOHeRzZgp.jpg)
ആലപ്പുഴ: കൈനകരിയില്‍ പറമ്പില്‍ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയില്‍ തൊഴിലുറപ്പ് തോഴിലാളികള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. സ്ഥലം ഉടമ യോഹന്നാന്‍ തരകനാണ് പരാതി നല്‍കിയത്. കൈനകരി മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.പി. രാജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.
2017ലാണ് സംഭവം. കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം തൊഴിലുറപ്പ് തൊഴിലാളികള്‍ 8-ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. ഈ സമയത്ത് യോഹന്നാന്റെ സ്ഥലത്തെ മരം തൊഴിലുറപ്പ് തോഴിലാളികള്‍ വെട്ടിയെന്നായിരുന്നു പരാതി.
എന്നാല്‍, വിധിക്കെതിരേ മേല്‍കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. 130 തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിട്ടും 12 പേര്‍ക്കെതിരെ മാത്രമാണ് കേസ് കൊടുത്തത്. ഇത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us