കണ്ണൂരില്‍ കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും  വയോധികന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി

പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി. ബാല(91)ന്റെ പണമാണ് നഷ്ടപ്പെട്ടത്. 

New Update
5353

കണ്ണൂര്‍: കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും വയോധികന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി. ബാല(91)ന്റെ പണമാണ് നഷ്ടപ്പെട്ടത്. 

Advertisment

ബാലന്റെയും മകന്റെയും പേരിലുള്ള അക്കൗണ്ടില്‍ നിന്നും ആറു  തവണയായി 5,19,399 രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 

Advertisment