Advertisment

എടക്കരയില്‍ യുവാവിനെ മര്‍ദിച്ച് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേര്‍ അറസ്റ്റില്‍

വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. 

New Update
677877

മലപ്പുറം: എടക്കരയില്‍ യുവാവിനെ മര്‍ദിച്ച് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചുങ്കത്തറ കൈപ്പിനി പാര്‍ട്ടികുന്ന് മാങ്കുന്നുമ്മല്‍ മുഹമ്മദ് ബഷീര്‍ (23), പാലുണ്ട മനപരമ്പില്‍ വിഷ്ണു (23), കലാസാഗര്‍ എരമങ്ങലത്ത് ജിനേഷ് (23) എന്നിവരെയാണ് അറസ്റ്റിലായത്. 

Advertisment

കഴിഞ്ഞ 12നാണ് സംഭവം. വണ്ടൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബര്‍ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയില്‍ പ്രതികളായ മൂവര്‍ സംഘം അതുവഴി വരികയും പരാതിക്കാരനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. 

പണം കൊടുക്കാന്‍ വിസമതിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ഫോണിന്റെ പാസ്വേഡ് വാങ്ങുകയും ഗൂഗിള്‍ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി അറുപത്തിരണ്ടായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം യുവാവ് എടക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേകം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഫി, എ.എസ്.ഐ വാ സുദേവന്‍, സീനിയര്‍ സി.പി.ഒമാരായ സി.എ മുജീബ്, സുജിത്ത്, അനൂപ്, സി.പി.ഒമാരായ സാബിര്‍ അലി, ഷാഫി മരുത എന്നിവരുമുണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.

Advertisment