New Update
/sathyam/media/media_files/2025/03/04/kxupXJyadse7oNaLdFOY.jpg)
മലപ്പുറം: മായം കലര്‍ന്ന 27 കിലോ തേയിലയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി വെങ്ങാട് സ്വദേശി ഹാരിസാണ് പിടിയിലായത്. മലപ്പുറം കല്‍പകഞ്ചേരിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Advertisment
കോയമ്പത്തൂരില്‍ നിന്നാണ് തേയില എത്തിച്ചതെന്നും ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് മലപ്പുറത്ത് എത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us