ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ സമീപത്തെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷാ(35)ണ് പിടിയിലായത്.

New Update
5477777

കൊല്ലം: ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷാ(35)ണ് പിടിയിലായത്.
 
ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററിന് സമീപത്തെ വീട്ടിലേക്ക് കുട്ടിക്കൊണ്ടുപോയി നഗ്നതാ പ്രദര്‍ശം നടത്തി വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നു.

Advertisment

കുട്ടിയുടെ പെരുമാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം ചോദിക്കുകയും ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജിത്, വിജയകുമാര്‍ എ.എസ്.ഐ എസ്. രമേശന്‍ സി.പി.ഒമാരായ സലാഹുദീന്‍, നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Advertisment