Advertisment

തലശേരിയില്‍ മയക്കുമരുന്നുമായി  മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

New Update
4664

കണ്ണൂര്‍: തലശേരിയില്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെരളശേരി ചെറുമാവിലായി സ്വദേശി മിഥുന്‍ മനോജ്, ധര്‍മ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ.കെ, തലശേരി മാടപ്പീടികയിലെ വിഷ്ണു പി.കെ. എന്നിവരാണ് പിടിയിലായത്. 

Advertisment

ഇവരില്‍ നിന്ന് 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്നലെ രാത്രിയിലാണ് തലായി ഹാര്‍ബര്‍ പരിസരത്ത് വച്ച് സംശയകരമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. 
എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment