കൊച്ചി: കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ 60 വയസുകാരി കാല്‍ വഴുതി കിണറ്റിൽ വീണു. രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന.
എം. ജെ. ജയശ്രീ(60)യാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെള്ളം കോരുന്നതിനിടെ ജയശ്രീ കാല്‍ വഴുതി 45 അടിയോളം ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
കിണറ്റില്‍ പത്തടിയോളം ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. മോട്ടോറിന്റെ ഹോസില്‍ പിടിച്ചുകിടന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസറായ എം.സി. ബേബിയുടെ നേതൃത്വത്തില്‍ ഫയർ ഓഫീസർമാരായ എം.കെ. നാസർ, കെ.എം. ഇബ്രാഹിം, എം.കെ. മണികണ്ഠൻ ഹോംഗാർഡുമാരായ എല്‍ദോ ഏലിയാസ്, കെ.വി. റെജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.