കൽപ്പറ്റ: ഷെയര്‍ ട്രെഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി പിടിയില്‍. ചെന്നൈ കോളത്തുവഞ്ചേരി സ്വദേശിയായ മുരുഗ(41)നാണ് പിടിയിലായത്.
മാനന്തവാടി സ്വദേശിനിയാണ് പരാതി നൽകിയത്. ഷെയര്‍ ട്രെഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ ഇവരിൽ നിന്ന് പ്രതി തട്ടിയെടുക്കുകയായിരുന്നു.
മാര്‍ച്ചില്‍ ടെലഗ്രാം വഴി ബന്ധപെട്ട തട്ടിപ്പുകാര്‍ പരാതിക്കാരിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രെഡിങ് വഴി ലഭിച്ച ലാഭം പിന്‍വലിക്കാന്‍ ആവശ്യമായ ഫീസ് ഇനത്തിലേക്കാണെന്ന് വിശ്വസിപ്പിച്ച് 12,77000 രൂപയോളം തട്ടിയെടുത്തു.
തുടർന്ന് തട്ടിപ്പാണെന്ന് മനസിലായ യുവതി 1930 വഴി സൈബര്‍ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയുകയും തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിച്ച പ്രതിയുടെ അക്കൗണ്ട് കണ്ടെത്തി അതില്‍ ഉണ്ടായിരുന്ന പണം മരവിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.
തുടർന്ന് അക്കൗണ്ട് ഉടമയായ പ്രതിയെ ചെന്നൈയിലെത്തി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.