New Update
/sathyam/media/media_files/kvNbNnf9qL7aCO9cjDDZ.webp)
ആലപ്പുഴ: കൂട്ടുകാരനോടൊപ്പം പമ്പാ നദിയില്‍ നീന്താനിറങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങി മരിച്ചു. പട്ടാമ്പി വിളയൂര്‍ എടത്തല മഞ്ചേരി തൊടിയില്‍ പ്രകാശാ(47)ണ് മരിച്ചത്. തകഴിയില്‍ വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പണിസ്ഥലത്ത് താമസിച്ചു വരുകയായിരുന്നു ഇയാള്‍.
Advertisment
ഇന്നലെ വൈകിട്ട് പമ്പാ നദിയില്‍ എടത്വ ചങ്ങങ്കരി തട്ടങ്ങാട്ടു വളവില്‍ വടക്കേറ്റം കടവില്‍ ആറിനായിരുന്നു സംഭവം. ഇന്നു രാവിലെ 9.30ന് തകഴിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us