ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ രാത്രിയിലും നിരീക്ഷണം  ശക്തം; വനംവകുപ്പും പോലീസും പ്രദേശത്ത് പട്രോളിംഗും നടത്തും

ജി.പി.എസ്. ആന്റിന റിസീവ സിഗ്നല്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

New Update
44554555

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ പിടികൂടാന്‍ രാത്രിയിലും നിരീക്ഷണം ശക്തമാക്കി. വനംവകുപ്പിന്റെ 13 സംഘവും പോലീസിന്റെ അഞ്ച് സംഘവും പ്രദേശത്ത് പട്രോളിംഗും നടത്തി രാത്രിയിലും ആനയെ നിരീക്ഷിക്കും.

Advertisment

നൈറ്റ്‌വിഷന്‍ ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചാകും നിരീക്ഷണമെന്നും ജി.പി.എസ്. ആന്റിന റിസീവ സിഗ്നല്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഒരാളുടെ ജീവനെടുത്ത കൊലയാളി ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടി നാളെ പുലര്‍ച്ചെ പുനരാരംഭിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ വ്യക്തമാക്കുന്നത്.