കൊല്ലത്ത് കാടു വെട്ടിത്തെളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഏരൂര്‍ സ്വദേശി സജു രാജാണ് മരിച്ചത്

New Update
53535353533

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഏരൂര്‍ സ്വദേശി സജു രാജാണ് മരിച്ചത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

Advertisment

ഞായറാഴ്ചയാണ് സംഭവം. കാടുവെട്ടി തെളിക്കുന്നതിനിടെ സജുവിന് പാമ്പുകടി ഏല്‍ക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളില്‍ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ജനവാസ മേഖലയിലെ കാടുവെട്ടി തുടങ്ങി

Advertisment