New Update
/sathyam/media/media_files/2025/05/14/t3XoTar0EdvK0byE5tzG.jpg)
താമരശേരി: വട്ടക്കുണ്ടില്‍ ദേശീയപാതയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.
Advertisment
കാര്‍ യാത്രക്കാരായ താമരശേരി വാടിക്കല്‍ മുജീബ് റഹ്മാന്‍, കദീജ മിന്നത്ത്, മുഹമ്മദ് ഇജ് ലാന്‍, മിനിലോറി ഡ്രൈവര്‍ മുഹമ്മദ് മകന്‍ നിഹാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച് പുറത്തേക്കിറങ്ങിയ കാറില്‍ കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു.