തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവറെ യുവാവ് ക്രൂര മർദ്ദിച്ചു. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് മർദ്ദനമേറ്റത്.
പിക്കപ്പ് വാൻ ഡ്രൈവറായ നൗഫലാണ് ബസ് തടഞ്ഞു നിർത്തി കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ മർദ്ദിച്ചത്. ഗുരുതര പരിക്കേറ്റ മൻസൂറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്യനാട് കെ.എസ്.ആർ.ടി.സി. അധികൃതർ പോലീസില്‍ പരാതി നല്‍കി.
മുന്നില്‍ കയറ്റമായിരുന്നു, അപകടസാധ്യത കൂടുതല്‍ ഉള്ളതിനാല്‍ നേരെ കൈകാണിച്ചിട്ടും പിക്കപ്പ് നിർത്തിയിരുന്നില്ല. പിന്നീട് പിക്കപ്പ് ഡ്രൈവർ വാഹനം തട്ടിയെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയും യാതൊരു പ്രകോപനവും കൂടാതെ മർദ്ദിക്കുകയും അസഭ്യം പറയുകയും കെ.എസ്.ആർ.ടി.സി. ഡ്രൈവർ പറഞ്ഞു.