പാലക്കാട് ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ പോര്; സെമിത്തേരി ഗേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗം പൂട്ടി, യാക്കോബായ വിശ്വാസികള്‍ പുറത്ത് പ്രാര്‍ത്ഥന നടത്തി

ബന്ധുക്കളെ അടക്കം ചെയ്ത കല്ലറകളില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു യാക്കോബായ വിശ്വാസികള്‍.

New Update
5456666

പാലക്കാട്: പാലക്കാട് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ പോര്. ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷമാണ് സംഭവം. പള്ളിയിലെ സെമിത്തേരി ഗേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗം പൂട്ടി. ഇതോടെ യാക്കോബായ വിശ്വാസികള്‍ പുറത്ത് പ്രാര്‍ത്ഥന നടത്തി. 

Advertisment

ബന്ധുക്കളെ അടക്കം ചെയ്ത കല്ലറകളില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു യാക്കോബായ വിശ്വാസികള്‍. എന്നാല്‍,  ഓര്‍ത്തഡോക്‌സ് വിഭാഗം ഭരണസമിതി സെമിത്തേരി തുറക്കാന്‍ വിസമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് വിശ്വാസികള്‍ സെമിത്തേരിക്ക് പുറത്ത് പ്രാര്‍ത്ഥന നടത്തി മടങ്ങുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലിശേരി തൃത്താല സ്റ്റേഷനിലെ സ്ഥലത്ത് പൊലീസ് സേന നിലയുറപ്പിച്ചിരുന്നു. 

 

Advertisment