വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥപിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈക്കലാക്കി മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതി അറസ്റ്റില്‍

കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്വാനാണ് പിടിയിലായത്.

New Update
4233333333333

കണ്ണൂര്‍: പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈക്കലാക്കി മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ  പ്രതി അറസ്റ്റില്‍. കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്വാനാണ് പിടിയിലായത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. 

Advertisment

തുടര്‍ന്ന് ഫോട്ടോ കൈക്കലാക്കി അത് മോര്‍ഫ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പ്രതി ചെയ്യുന്നത്. 
ഏച്ചൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. പ്രതി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നിരവധി യുവതികളുടെ ഫോട്ടോകള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

Advertisment