തൃശൂര്‍: അടച്ചിട്ട വീടുകള്‍ ലക്ഷ്യംവച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘം പിടിയില്‍. മഞ്ചേരി സ്വദേശി അജിത്ത്, കര്‍ണാടക ഹസന്‍ സ്വദേശി ശിവരാജനുമാണ് പിടിയിലായത്. വയനാട് അമ്പലവയല്‍ പോലീസും ഇവരെ പിടികൂടാന്‍ സഹായിച്ചു.
ഏഴു പവനും 75000ത്തോളം രൂപയുമാണ് കവര്‍ന്നത്. പ്ലാസ്റ്റിക് പാത്രങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീടുകള്‍തോറും കയറിയിറങ്ങി ആളില്ലാത്ത വീടുകള്‍ നോക്കിവച്ച് മോഷണം നടത്തും.
നാലുമാസം മുമ്പ് വടക്കഞ്ചേരിയിലും ഇവര്‍ കവര്‍ച്ച നടത്തിയിരുന്നു. വടക്കഞ്ചേരി ചുവട്ടുപാടത്ത് അടച്ചിട്ട വീടിന്റെ പിന്‍ഭാഗത്തെ കതക് തകര്‍ത്താണ് ഏഴു പവന്‍ സ്വര്‍ണവും 65,000 രൂപയും ഇവര്‍ കവര്‍ന്നത്. പിന്നാലെ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നും 4500 രൂപയും കവര്‍ന്നു.