New Update
/sathyam/media/media_files/2025/11/19/c4f77d26-7df5-4a3f-8e35-813673a6dc1d-2025-11-19-12-16-46.jpg)
ഇതിന്റെ നീരും സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാനും അമിത രക്തസ്രാവം (അത്യാര്‍ത്തവം) ശമിപ്പിക്കാനും സഹായിക്കും.
Advertisment
ചങ്ങലംപരണ്ടയുടെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീരില്‍ നല്ലെണ്ണയും ചേര്‍ത്ത് മെഴുകുപാകത്തില്‍ കാച്ചിയെടുക്കുന്ന എണ്ണ ഒടിവിനും ചതവിനും പുറമെ പുരട്ടുന്നത് ഗുണകരമാണ്. വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവിയിലെ പഴുപ്പ്, നീര്, വേദന എന്നിവ ശമിക്കും. കളരിമുറകളിലും മറ്റും അസ്ഥിഭ്രംശത്തിന് ചങ്ങലംപരണ്ടയുടെ തണ്ട് ചതച്ച് വച്ചുകെട്ടുന്നതും എള്ളെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നതും പതിവാണ്.
കഫവാത സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കാനും ചങ്ങലംപരണ്ട ഉത്തമമാണെന്ന് പറയപ്പെടുന്നു. കാത്സ്യത്തിന്റെ കലവറയായതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us