ചുമ മാറാന്‍ കുരുമുളക്

കല്‍ക്കണ്ടത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് ചുമക്ക് നല്ലതാണ്.

New Update
2Oa29xNaDfMcde7Q6Ah8

ചുമ മാറാന്‍ കുരുമുളക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. 4-6 കുരുമുളക് പൊടിച്ച് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ഇത് ദിവസത്തില്‍ പലതവണ കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം നല്‍കും. 

Advertisment

കല്‍ക്കണ്ടത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് ചുമക്ക് നല്ലതാണ്. കുരുമുളക്, ഇഞ്ചി, തുളസിയില എന്നിവ ചേര്‍ത്ത് കഷായം ഉണ്ടാക്കി കുടിക്കുന്നത് ചുമയ്ക്ക് ഫലപ്രദമാണ്. കുരുമുളക്, ഉപ്പ്, ഗ്രാമ്പു എന്നിവ പൊടിച്ച് മിക്‌സ് ചെയ്ത് ഇടയ്ക്കിടെ കഴിക്കുന്നത് ചുമ കുറയ്ക്കാന്‍ സഹായിക്കും. കുരുമുളക് ചായയില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് ചുമക്ക് ആശ്വാസം നല്‍കും. 

Advertisment