മലപ്പുറം: നിലമ്പൂര്‍ കരിമ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു. നിലമ്പൂര്‍ ഏനാന്തി പുത്തന്‍പുരയില്‍ ജയേഷാ(34)ണ് മരിച്ചത്.
കുളിക്കുന്നതിനിടയില്‍ പുഴയിലെ വേരിനുള്ളില്‍ കാല്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.