Advertisment

കെ.എസ്. ഹരിഹരന്റെ വീടിനു നേരെ സ്‌ഫോടക  വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരേ കേസ്

സ്‌ഫോടനം നടന്ന സ്ഥലം ബോംബ് സ്‌ക്വാഡ് സന്ദര്‍ശിച്ചു. സാമ്പിള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചു.

New Update
757577

കോഴിക്കോട്: ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്‌ഫോടനം നടന്ന സ്ഥലം ബോംബ് സ്‌ക്വാഡ് സന്ദര്‍ശിച്ചു. സാമ്പിള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചു. മാരക സ്‌ഫോടക വസ്തുക്കളല്ലെന്നാണ് പ്രാഥമിക നിഗമനം. 

Advertisment

ഇന്നലെ രാത്രി 8.15നാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി വാരിക്കൊണ്ട് പോയതായും ഹരിഹരന്‍ പറഞ്ഞു. വൈകിട്ട് മുതല്‍ ഒരു സംഘം വീടിന്റെ സമീപ പ്രദേശത്ത് റോന്തു ചുറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് ഹരിഹരന്‍ പറഞ്ഞു. 

വടകര മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കെ.കെ.  ശൈലജയ്‌ക്കെതിരെയും മറ്റൊരു പ്രമുഖ നടിക്കെതിരേയും ഹരിഹരന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്.

 

 

Advertisment