തിരുവനന്തപുരം: സി.പി.എം. പ്രവര്‍ത്തകന്‍ അശോകന്‍ കൊലപാതക കേസില്‍ എട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് വിധിച്ച് കോടതി. എട്ട് പേരെ വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
സംഭവം നടന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിന് അമ്പലത്തില്‍കാല ജങ്ഷനില്‍ വച്ചാണ് സി.പി.എം. പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്.
19 പ്രതികളില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. പ്രധാനപ്രതി ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.