മൂത്രത്തില്‍ പഴുപ്പാണോ..? സൂക്ഷിക്കണം

മൂത്രമൊഴിക്കുമ്പോള്‍ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, അടിവയറ്റില്‍ വേദന, പനി, മൂത്രം മൂടിക്കെട്ടിയ നിറത്തിലോ രക്തം കലര്‍ന്നോ കാണുക എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. 

New Update
iStock-476442191-1920x1280

മൂത്രത്തില്‍ പഴുപ്പ് (യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍) എന്നത് മൂത്രനാളത്തില്‍ ഉണ്ടാകുന്ന അണുബാധയാണ്. ഇതിന് പല ലക്ഷണങ്ങളും കാരണങ്ങളുമുണ്ട്. സാധാരണയായി മൂത്രമൊഴിക്കുമ്പോള്‍ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, അടിവയറ്റില്‍ വേദന, പനി, മൂത്രം മൂടിക്കെട്ടിയ നിറത്തിലോ രക്തം കലര്‍ന്നോ കാണുക എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. 

Advertisment

മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന കഠിനമായ പുകച്ചില്‍ അല്ലെങ്കില്‍ വേദനയാണ് പ്രധാന ലക്ഷണം. മൂത്രമൊഴിക്കാന്‍ തോന്നുമെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രം മൂത്രം ഒഴിക്കാന്‍ സാധിക്കുകയുള്ളൂ.

അടിവയറ്റിലോ പെല്‍വിക് ഏരിയയിലോ വേദന അനുഭവപ്പെടാം. മൂത്രത്തിന് സാധാരണ നിറം മാറിയോ, മൂടിക്കെട്ടിയോ കാണപ്പെടാം. ചിലരില്‍ പനിയുമുണ്ടാകാം. ഓക്കാനം, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളുമുണ്ടാകാം. ചിലരില്‍ മൂത്രത്തില്‍ രക്തം കലര്‍ന്നതും കാണാം. പുരുഷന്മാരില്‍ മൂത്രമൊഴിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടാം.  ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. 

Advertisment