Advertisment

രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം, മകന്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു: രാഹുലിന്റെ മാതാവ്

പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായും രാഹുലിന്റെ വിവാഹം നടന്നതായി അമ്മ പറഞ്ഞത്. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
646466333

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് അമ്മ. ഈരാറ്റുപേട്ട സ്വദേശിനിയുമായി റജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കേസില്‍ രാഹുലിനെ പിടികൂടാനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായും രാഹുലിന്റെ വിവാഹം നടന്നതായി അമ്മ പറഞ്ഞത്. 

Advertisment

''ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. രാഹുല്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.'' - രാഹുലിന്റെ അമ്മ പറഞ്ഞു.

Advertisment